Peruvayal News

Peruvayal News

പ്ലസ്‌വൺ പ്രവേശനം ട്രയൽ അലോട്ട്‌മെന്റ് 20ന് www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ നമ്പരും ജനനത്തീയതിയും ജില്ലയും നൽകി ട്രയൽ റിസൾട്ട് പരിശോധിക്കാം

പ്ലസ്‌വൺ പ്രവേശനം ട്രയൽ അലോട്ട്‌മെന്റ് 20ന് www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ നമ്പരും ജനനത്തീയതിയും ജില്ലയും നൽകി ട്രയൽ റിസൾട്ട് പരിശോധിക്കാം  

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം 20ന് രാവിലെ പത്തിനു പ്രസിദ്ധീകരിക്കും. സ്‌കൂളുകളിൽ നിന്നും വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ നമ്പരും ജനനത്തീയതിയും ജില്ലയും നൽകി ട്രയൽ റിസൾട്ട് പരിശോധിക്കാം. അപേക്ഷകർക്കുള്ള നിർദ്ദേശങ്ങളും ഇതേ വെബ്‌സൈറ്റിൽ ലഭ്യമാണ്. ട്രയൽ റിസൾട്ട് 21 വരെ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. ട്രയൽ അലോട്ട്‌മെന്റിനു ശേഷവും ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ വരുത്താം. തിരുത്തലിനുള്ള അപേക്ഷകൾ 21ന് വൈകുന്നേരം നാലിനു മുമ്പ് ആദ്യം അപേക്ഷിച്ച സ്‌കൂളുകളിൽ സമർപ്പിക്കണം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

Don't Miss
© all rights reserved and made with by pkv24live