Peruvayal News

Peruvayal News

കൊല്ലം പുനലൂര്‍ ഇടമണ്‍ സ്വദേശി സുല്‍ഫി ജമാലുദ്ദീനെ (32) മരിച്ച നിലയില്‍ കണ്ടെത്തി

പുനലൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ച നിലയിൽ

ജിദ്ദ- കൊല്ലം പുനലൂര്‍ ഇടമണ്‍ സ്വദേശി സുല്‍ഫി ജമാലുദ്ദീനെ (32) മരിച്ച നിലയില്‍ കണ്ടെത്തി. കീ റെന്റ് എ കാര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന സുല്‍ഫിയെ ജോലി ചെയ്യുന്ന സ്ഥാപനം നില്‍ക്കുന്ന കെട്ടിടത്തിന്റെ പിറകു വശത്തായാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.

ഏറെ നേരമായിട്ടും സുല്‍ഫിയെ കാണാതിരിക്കുകയും മൊബൈലില്‍ ലഭിക്കാതിരിക്കുകയും ചെയ്തപ്പോള്‍ കമ്പനി ഡ്രൈവര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം മഹ്ജര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണകാരണം അറിയാന്‍ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. 

സുല്‍ഫിയുടെ ബന്ധുക്കള്‍ റിയാദില്‍നിന്ന് ജിദ്ദയിലേക്ക് തിരിച്ചിട്ടുണ്ട്.

ഭാര്യയും രണ്ട് മക്കളുമുണ്ട്. മരണാനന്തര നടപടിക്രമങ്ങള്‍ക്കായി കൊല്ലം പ്രവാസി സംഗമം പ്രസിഡന്റ് ഷാനവാസ് കൊല്ലം, ജനറല്‍ സെക്രട്ടറി ഷാനവാസ് സ്‌നേഹക്കൂട് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Don't Miss
© all rights reserved and made with by pkv24live