സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയം 91.1 ശതമാനം
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 91.1 ശതമാനം വിജയമാണ് ഇക്കുറി രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം 5 ശതമാനം വര്‍ദ്ധിച്ചു. 13 വിദ്യാര്‍ത്ഥികള്‍ 500ല്‍ 499 മാര്‍ക്ക് സ്വന്തമാക്കി ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം മേഖലയിലെ ഭാവനാ എന്‍ ശിവദാസ് 499 മാര്‍ക്ക് നേടി ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മലയാളി വിദ്യാര്‍ത്ഥിയായി.
99.85 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖലയ്ക്കാണ് ഏറ്റവും കൂടിയ വിജയ ശതമാനം. പതിനേഴ് ലക്ഷത്തി എഴുപത്തി നാലായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി ഒന്‍പത് വിദ്യാര്‍ത്ഥികളാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ എഴുതിയത്.
ഇതില്‍ പതിനാറ് ലക്ഷത്തി നാലായിരത്തി നാനൂറ്റി ഇരുപത്തി എട്ട് പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയികെളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കറും അഭിനന്ദിച്ചു.
