Peruvayal News

Peruvayal News

ക്ലാര്‍ക്ക്, സെക്രട്ടറി ഉള്‍പ്പെടെ 183 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷ

ക്ലാര്‍ക്ക്, സെക്രട്ടറി ഉള്‍പ്പെടെ 183 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷ


153ജൂനിയർ ക്ലാർക്ക്/കാഷ്യർ, എട്ട് സെക്രട്ടറി, 14 ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും 183 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽനിന്ന് സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.


പ്രായപരിധി:01-01-2019-ൽ 18-40 വയസ്സ്. 


പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവും മറ്റു പിന്നാക്കവിഭാഗത്തിനും വിമുക്തഭടന്മാർക്കും മൂന്നു വർഷത്തെ ഇളവും അംഗപരിമിതർക്ക് 10 വർഷത്തെ ഇളവും ലഭിക്കും.


ഏതെങ്കിലും ഒരു സംഘത്തിന്റെ പ്രവർത്തനപരിധിയിൽ വരുന്ന ജില്ലയിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക് പ്രസ്തുത സംഘത്തിലെ ഇന്റർവ്യൂവിന് ലഭിക്കാവുന്ന പരമാവധി 15 മാർക്കിനുപുറമേ അധിക ആനുകൂല്യമായി 5 മാർക്ക് കൂടി ലഭിക്കും. അപേക്ഷാഫോമിൽ സ്വന്തം ജില്ല വ്യക്തമാക്കേണ്ടതും ഇന്റർവ്യൂ സമയത്ത്, ബന്ധപ്പെട്ട അധികാരികളിൽനിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്.


ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘങ്ങളിലേക്കും തസ്തികകളിലേക്കും അപേക്ഷിക്കാം. ഒരു സംഘത്തിലേക്ക്/തസ്തികയിലേക്ക് അപേക്ഷിക്കാൻ 150 രൂപയാണ് ഫീസ് (എസ്.സി./എസ്.ടി. വിഭാഗത്തിന് 50 രൂപ). അധികമായി അപേക്ഷിക്കുന്ന ഓരോ സംഘത്തിനും/തസ്തികയ്ക്കും 50 രൂപ അധികമായി അടയ്ക്കണം. ഒന്നിൽ കൂടുതൽ തസ്തികയ്ക്കും/ സംഘത്തിലേക്കും അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ഡിമാൻഡ് ഡ്രാഫ്റ്റും മതി.


അപേക്ഷാ ഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നിവയുടെ ബ്രാഞ്ചുകളിൽ ചെലാൻ വഴി നേരിട്ട് അടയ്ക്കാം. അതിനാവശ്യമായ ചെലാൻ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷാഫോമിനൊപ്പം കൊടുത്തിട്ടുണ്ട്. അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽനിന്ന് സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ക്രോസ് ചെയ്ത സി.ടി.എസ്. പ്രകാരം മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിക്കുകയുള്ളൂ. അക്കൗണ്ടിൽ പണമടച്ചതിന്റെ ചെലാൻ രസീത്/ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. ആ വിവരം അപേക്ഷയിൽ പ്രത്യേകം കാണിക്കണം. വിജ്ഞാപന തീയതിക്ക് ശേഷം എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ അതത് പരീക്ഷയ്ക്കായി ഫീസിനത്തിൽ പരിഗണിക്കുകയുള്ളൂ.


തസ്തിക, യോഗ്യത, സംഘങ്ങളുടെ വിലാസം, ഒഴിവുകൾ തുടങ്ങിയവ ഈ ആഴ്ചയിലെ തൊഴിൽ വാർത്തയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


അപേക്ഷയുടെ മാതൃക സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ //www.csebkerala.orgഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയിൽത്തന്നെ മേയ് 24-ന് വൈകിട്ട് 5 മണിക്ക് മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കേണ്ടതാണ്.


വിലാസം:

സഹകരണ സർവീസ് പരീക്ഷാ ബോർഡ്,

 കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, 

ഓവർ ബ്രിഡ്ജ്, 

തിരുവനന്തപുരം-695001.

 ഫോൺ: 0471-2468690, 2468670.

Don't Miss
© all rights reserved and made with by pkv24live