നെഞ്ചെരിച്ചിലിനു ചില പരിഹാര മാര്‍ഗ്ഗങ്ങൾ
⭕1. ഭക്ഷണക്രമീകരണം വേണം
നെഞ്ചെരിച്ചില്‍ ഉണ്ടാകാത്ത രീതിയില്‍ ഭക്ഷണം ക്രമീകരിക്കുന്നതാണ് ഏറ്റവും പ്രധാനം. ലഘുഭക്ഷണം ഇടവിട്ട് കഴിക്കുകയും, മൊത്തമായി വിഴുങ്ങുന്ന രീതി ഒഴിവാക്കുകയും ചെയ്യുക.
⭕2. രാത്രി വൈകിയുളള ഭക്ഷണം ഒഴിവാക്കുക.
രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മൂന്ന് മണിക്കൂറിനുളളില്‍ ഭക്ഷണം കഴിക്കുന്നത് ദഹനം പൂര്‍ത്തിയാകാതെ വരുന്നതിന് കാരണമാകും. ഉറങ്ങുന്നതിന് മുമ്പ് വൈകിട്ട് കഴിച്ച ഭക്ഷണം പൂര്‍ണ്ണമായും ദഹിച്ച് ആമാശയത്തില്‍ ഒന്നുമവശേഷിക്കാന്‍ പാടില്ല.
⭕3. ഭക്ഷണത്തിന് ശേഷം ഉടന്‍ വ്യായാമം പാടില്ല.
ഭക്ഷണം കഴിച്ചതിന് ശേഷം ഉടന്‍ വ്യായാമം ചെയ്യരുത്. ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞ് ദഹനം പൂര്‍ത്തിയായതിന് ശേഷം മാത്രമേ വ്യായാമത്തിന് ശ്രമിക്കാവൂ.
⭕4. എങ്ങനെ കിടന്നുറങ്ങണം.
രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍ ഉടല്‍ഭാഗം അല്‍പം ഉയര്‍ത്തിവെയ്ക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കുന്നതിന് സഹായകമാണ്. കുഷ്യന്‍ ഉപയോഗിച്ച് തലയും തോള്‍ഭാഗവും ഉയര്‍ത്തിവെച്ച് ഉറങ്ങരുത്.
⭕5. നെഞ്ചെരിച്ചിലുണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
______________________________