Peruvayal News

Peruvayal News

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില വര്‍ദ്ധിപ്പിച്ച് എണ്ണകമ്പനികൾ

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില വര്‍ദ്ധിപ്പിച്ച് എണ്ണകമ്പനികൾ

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ഇന്ധനവില ഉയര്‍ത്തി എണ്ണക്കമ്പനികള്‍. ഇന്നും ഇന്നലെയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂടിയത്.


കൊച്ചിയില്‍ പെട്രോളിന് 73.15 രൂപയും ഡീസലിന് 70.01 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 74.60 രൂപയും ഡീസലിന് 71.37 ആണ്. മെയ് 19 ന് അവസാനഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ ഇന്ധന വില വര്‍ദ്ധിക്കാന്‍ ആരംഭിച്ചിരുന്നു.


അഞ്ചുദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് 38 പൈസയും ഡീസലിന് 52 പൈസയുമാണ് കൂടിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനിടെയാണ് ഇവിടെ വിലവര്‍ദ്ധന ഉണ്ടായിരിക്കുന്നത്.

Don't Miss
© all rights reserved and made with by pkv24live