പരീക്ഷ വിജയിച്ച് വീട്ടിലെത്തുന്ന മകളെയെന്നപോലെ കവിളിൽ തലോടി, വിരലുകൾ സ്വന്തം തലയിൽ ചേർത്ത് ‘കണ്ണേറ്’ തീർത്തു. കൈയിൽ കരുതിയിരുന്ന തേങ്ങ രമ്യയുടെ തലയ്ക്കുചുറ്റും പ്രാർത്ഥനയോടെ മൂന്നുതവണ ചുറ്റി. തൊട്ടപ്പുറത്തെ പട്ടത്തലച്ചിയമ്മൻ കോവിലിനുമുന്നിലെ കല്ലിൽ തേങ്ങയടിച്ചു. തേങ്ങ പൊട്ടിച്ചിതറിയതോടെ അമ്മമാരുടെ മുഖങ്ങളിൽ സംതൃപ്തി. രമ്യയോട് കുറച്ച് ‘കൂട്ടം കൂടണ’മെന്നുണ്ടായിരുന്നു, അമ്മമാർക്ക്. ‘‘അയ്യോ...കുന്നംകുളത്തെത്തേണ്ടേ, പിന്നൊരിക്കൽ വരാം.’’ അമ്മമാരോടും കൂടിനിന്നവരോടും രമ്യ യാത്ര പറഞ്ഞു. തൊട്ടപ്പുറത്ത് കടവരാന്തകളിൽ നിൽക്കുന്നവർ രമ്യയെ കണ്ട് ഇറങ്ങിവന്നു. കടകളിലേക്ക് വന്ന മുത്തശ്ശിമാർ കൊച്ചുമോളുടെ കവിളിൽ തലോടി ഉമ്മവെച്ചു. ലോക്‌സഭാതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം റോഡ് ഷോയുമായി നന്ദി പറയാനെത്തിയ ‘ആലത്തൂരിന്റെ പെങ്ങളൂട്ടി’ രമ്യ ഹരിദാസിനെ കാത്തിരുന്നത് മണ്ഡലത്തിന്റെ നിറഞ്ഞ സ്നേഹമായിരുന്നു.
പാലക്കാട്: വടവന്നൂരിൽ ഒരുകൂട്ടം അമ്മമാർ കാത്തുനിൽക്കുകയായിരുന്നു. റോഡ് ഷോയുമായെത്തിയ ആലത്തൂരിന്റെ നിയുക്ത എം.പി. രമ്യ ഹരിദാസിനെ നിർബന്ധിച്ച് വാഹനത്തിൽനിന്ന് താഴെയിറക്കി.
പാലക്കാട്: വടവന്നൂരിൽ ഒരുകൂട്ടം അമ്മമാർ കാത്തുനിൽക്കുകയായിരുന്നു. റോഡ് ഷോയുമായെത്തിയ ആലത്തൂരിന്റെ നിയുക്ത എം.പി. രമ്യ ഹരിദാസിനെ നിർബന്ധിച്ച് വാഹനത്തിൽനിന്ന് താഴെയിറക്കി.