ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
താമരശ്ശേരി: പുതുപ്പാടി 26 ആം മൈലിൽ രാത്രി 12 മണിക്കായിരുന്നു അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു,അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് ഫറൂഖ് സ്വദേശി ഹബീബ് റഹ്മാൻ പുലർച്ചെ 3 മണിയോടെ മരണപ്പെട്ടു. ബൈക്കിൽ വിനോദയാത്രക്ക് പുറപ്പെട്ടതായിരുന്നു.
നേരത്തെ കാറും ബൈക്കും എന്ന് തെറ്റായി വാർത്ത വന്നതിൽ ഖേദിക്കുന്നു. കാറിന്റെത് മറ്റൊരു അപകടമാണ്.
