സമഗ്ര ശിക്ഷാ കേരളം (SSK) -2019-20- അവധിക്കാല പ്രൈമറി അധ്യാപക പരിശീലനം - പരിശീലന പങ്കാളികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംബന്ധിച്ച്
ഓരോ ബി ആര്‍ സി യിലും എല്‍ പി വിഭാഗത്തിലുമുള്ള അധ്യപകരെ 48 വീതമുള്ള ബാച്ചുകളാക്കണം ഓരോ ബാച്ചിലും ഒന്നാം ക്ളാസ്സിലേയും രണ്ടാം ക്ളാസ്സിലേയും മൂന്നാം ക്ളാസ്സിലേയും നാലാം ക്ലാസ്സിലേയും 12 അധ്യപകര്‍ വീതം ഉണ്ടാകണം
എല്‍പി അറബിക് അധ്യപകര്‍, എല്‍പി പൊതുവിഭാഗം അധ്യാപകരോടൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുന്ന രീതിയില്‍ ക്രമീകരിക്കണം. എല്‍ പി അറബിക് അധ്യപകരുടെ എണ്ണം ഓരോ ബാച്ചിലും പരമാവധി 12 ആയി നിജപ്പെടുത്തേണ്ടതാണ്. (ക്ളാസ്സ് ഒന്നു മുതല്‍ നാലു വരെ)
യു പി വിഭാഗത്തില്‍ 40 പേരുടെ ബാച്ചുകളാണ് ക്രമീകരിക്കേണ്ടത്. ഒരു ബാച്ചില്‍ ഗണിതം (എട്ട്), മലയാളം (എട്ട്), ശാസ്ത്രം (എട്ട്), ഇംഗ്ളീഷ് (എട്ട്), സാമൂഹ്യശാസ്ത്രം (എട്ട്) എന്നിങ്ങനെയാണ് പങ്കാളിത്തം ഉറപ്പാക്കേണ്ടത്
യു പി വിഭാഗം അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം, എന്നിവയുടെ 10 അധ്യപകര്‍ വീതം വരുന്ന 40 പേരുടെ ബാച്ചുകളാണ് ഇതര ഭാഷകള്‍ക്കായി സംഘടിപ്പിക്കേണ്ടത്..ഓരോ ഭാഷയ്ക്കും പ്രത്യേക ബാച്ചുകളില്ല. ഇങ്ങനെ സംഘടിപ്പിക്കുന്നതിന് വേണ്ടി വന്നാല്‍ ബിആര്‍സികള്‍ തമ്മില്‍ ക്ളബ് ചെയ്യാവുന്നതാണ്..
അവധിക്കാല അധ്യാപക പരിശീലനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ICT ചെയ്ത അതേ പേജിലാണ് ചെയ്യേണ്ടത്
