ചുരത്തിൽ വാഹന അപകടം, അപകടത്തിൽപ്പെട്ടത് ലോറിയും രണ്ട് കാറുകളും
താമരശ്ശേരി: ചുരം ഒൻപതാം വളവിലാണ് ലോറിയിടിച്ചാണ് രണ്ടു കാറുകൾ ഭാഗികമായി തകർന്നത്. ഉച്ചക്ക് 12.30 ഓടു കൂടിയായിരുന്നു അപകടം. ചുരം കയറി പോകുകയായിരുന്ന KL - 20 K 4865, KL 13 AL 9666 എന്നീ കാറുകളിൽ ചുരം ഇറങ്ങി വരികയായിരുന്ന KA 51 1877 നമ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല, ചുരം സംരക്ഷണ സമിതി പ്രവർത്തകരും, പോലീസും ചേർന്ന് ഗതാഗത തടസ്സം നീക്കി.
