സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ബുധനാഴ്‌ച്ച പ്രഖ്യാപിക്കും;
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിക്കുക; വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സൈറ്റുകളിലും ഐഎക്‌സാം മൊബൈല്‍ ആപ്ലിക്കേഷനിലും ഫലം അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലമാണ് ബുധനാഴ്ച പ്രഖ്യാപിക്കുക.
പരീക്ഷാഫലങ്ങള്‍ക്കായി iExam എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതിലൂടെയും ഫലം അറിയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു.
പരീക്ഷാഫലങ്ങള്‍ താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും ലഭ്യമാണ്.
www.dhsekerala.gov.in
www.keralaresults.nic.in
www.prd.kerala.gov.in
www.results.itschool.gov.in
2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുത്തിയത്.
സംസ്ഥാനത്തിന് പുറത്ത് ഗള്‍ഫ്(8), ലക്ഷദ്വീപ്(9), മാഹി(6) എന്നിങ്ങനെ 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.
