Peruvayal News

Peruvayal News

കേരള ബാങ്ക് രൂപീകരണത്തില്‍ അതിവേഗ നടപടികളുമായി സംസ്ഥാന സര്‍ക്കാർ

കേരള ബാങ്ക് രൂപീകരണത്തില്‍ അതിവേഗ നടപടികളുമായി സംസ്ഥാന സര്‍ക്കാർ



തിരുവനന്തപുരം: റിസര്‍വ് ബാങ്കിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കേരള ബാങ്ക് രൂപീകരണത്തിന്റെ തുടര്‍നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. ബാങ്കിന്‍റെ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, പ്രോജക്‌ട് മാനേജ്മെന്‍റ് തുടങ്ങിയവയില്‍ നയ രൂപീകരണം, തീരുമാനമെടുക്കല്‍ എന്നിവയാണ് സെല്ലിന്‍റെ മുഖ്യ പ്രവര്‍ത്തന ലക്ഷ്യം.


ജില്ലാ ബാങ്കുകളുടെ ജനറല്‍ മാനേജര്‍മാരെ ഉള്‍പ്പെടുത്തി രണ്ട് മേല്‍നോട്ടക്കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന- ജില്ല ബാങ്കുകളുടെ ലയനം സുഗമമാക്കാന്‍ ഒരു കമ്മറ്റിയും കേരള ബാങ്കിന്‍റെ ഏകീകരണ രൂപരേഖയും ചുമതല നിര്‍ണയവും നിശ്ചയിക്കുന്നതിനായി മറ്റൊരു കമ്മറ്റിയും.



സംസ്ഥാന സഹകരണ ബാങ്കിന്‍റെ ചീഫ് ജനറല്‍ മാനേജര്‍മാരാണ് കമ്മറ്റികളുടെ അധ്യക്ഷന്‍മാര്‍.


ഇടുക്കി, വയനാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ബാങ്ക് ജനറല്‍ മനേജര്‍മാരാണ് ലയനകാര്യങ്ങളുടെ ചുമതലയിലുളള കമ്മിറ്റിയിലെ അംഗങ്ങള്‍. കാസര്‍ഗോഡ്, കോട്ടയം, കൊല്ലം, എറണാകുളം ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാരാണ് മറ്റൊരു കമ്മറ്റിയിലെ അംഗങ്ങള്‍.


ഇത് കൂടാതെ ജില്ലാ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റും മൂലധന പര്യാപ്തതയും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ പരിശോധിച്ച്‌ തിട്ടപ്പെടുത്താന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരെയും ഉപയോഗപ്പെടുത്തും

Don't Miss
© all rights reserved and made with by pkv24live