Peruvayal News

Peruvayal News

പ്ലസ് വണ്‍ പ്രവേശനം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു : പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റെ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു 


 തിരുവനന്തപുരം :

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റെ് പ്രസിദ്ധീകരിച്ചു . ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ്‌സൈറ്റായ www.hscap.kerala.gov.in എന്ന പോര്‍ട്ടലിലൂടെ അലോട്ട്‌മെന്റ് പരിശോധിക്കാം .


4,79,730 വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കിയിരുന്നത് .


അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഈ മാസം 27-ാം തിയതി നാല് മണിക്ക് മുന്‍പായി അതാതു സ്‌കൂളുകളില്‍ പ്രവേശനം നേടണം .


അലോട്ട്‌മെന്റില്‍ ആദ്യ ഓപ്ഷന്‍ ലഭിക്കുന്നവര്‍ സ്ഥിര പ്രവേശനവും അല്ലാത്തവര്‍ താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടണം . അല്ലാത്തവര്‍ക്ക് ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അവസരം നഷ്ടമാകുന്നതായിരിക്കും.


താല്‍ക്കാലിക പ്രവേശനം നേടിയവര്‍ക്ക് അടുത്ത അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷനുകളില്‍ പ്രവേശനം നേടാനും സ്‌കൂള്‍ മാറാനുമുള്ള അവസരം ഉണ്ട് 


ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടാത്തവരെ അടുത്ത അലോട്ട്‌മെന്റില്‍ പരിഗണിക്കും . പ്രധാന അലോട്ട്‌മെന്റിലൂടെ പ്രവേശനം സാധ്യമാകാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ പ്രവേശനം നേടാം

Don't Miss
© all rights reserved and made with by pkv24live