Peruvayal News

Peruvayal News

നാഗമ്ബടം പാലം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങും.

പാലം പൊളിക്കുന്നത് അര്‍ദ്ധരാത്രി; ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെക്കും



കോട്ടയം : നാഗമ്ബടം പാലം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങും. സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് പൊളിച്ച്‌ നീക്കാന്‍ തീരുമാനിച്ചത്. പാലം പൊളിക്കുന്നതിനെ തുടര്‍ന്ന് ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെക്കും.


ഇന്ന് രാത്രി 12 മണി മുതല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതമാണ് നിര്‍ത്തിവെക്കുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കും.എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും. എം സി റോഡ് വഴിയുള്ള ഗതാഗതത്തിന് തടസ്സമുണ്ടാകില്ല. പാലം പൊളി വൈകിയാല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് വൈകുമെന്ന് റെയില്‍വേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.




പാലത്തിനു മുകളില്‍ ഉള്ള കമാനം ആദ്യം നാലു ഭാഗങ്ങളായി മുറിച്ചു മാറ്റും. പിന്നീട് പാലം ആറു ഭാഗങ്ങളായി മുറിച്ച്‌ ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തി മാറ്റും. പാളത്തിലേക്ക് വീഴാതിരിക്കാന്‍ ഇരുമ്ബ് ബ്ലോക്കുകള്‍ പ്രത്യേകം താങ്ങ് നല്‍കിയാണ് പാലം പൊളിക്കുന്നത്. പൊളിക്കുന്ന ഭാഗങ്ങള്‍ ഉയര്‍ത്തി മാറ്റാന്‍ വലിയ 3 ക്രെയിനുകള്‍ കൊച്ചിയില്‍ നിന്നും എത്തിച്ചിട്ടുണ്ട്. സ്ഫോടനത്തിലൂടെ പാലം പൊളിക്കാന്‍ ശ്രമിച്ച കമ്ബനി തന്നെയാണ് പാലം അറുത്ത് മാറ്റുന്നത്.

Don't Miss
© all rights reserved and made with by pkv24live