സൂറത്തിലെ ട്യൂഷന്‍ സെന്ററില്‍ വന്‍ തീപ്പിടിത്തം; 15 പേര്‍ മരിച്ചതായി സൂചന
ഗുജറാത്തിലെ സൂറത്തിൽ വൻ തീപ്പിടിത്തം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. 15 പേരോളം മരിച്ചതായാണ് വിവരം. മരണ സംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. തീപ്പിടിത്തത്തിൽ നിന്ന് രക്ഷപെടാനായി കുട്ടികൾ മൂന്നാം നിലയിൽ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തക്ഷശില കോംപ്ലക്സ് എന്ന കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. 19 ഓളം ഫയർ എഞ്ചിനുകൾ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
