പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാനടിക്കറ്റില്‍ വന്‍ വര്‍ധനവ് ഉണ്ടായേക്കും
ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഈ വര്‍ഷം മൂന്നിരട്ടിയിലേറെ വര്‍ധനവ് ഉണ്ടാകുമെന്ന് സൂചന. റമസാന്റെ അവസാനദിനങ്ങളും പെരുന്നാളും നാട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആളുകള്‍ പോകുന്നതും സ്കൂള്‍ അവധിക്കാലത്ത് യുഎഇയിലെത്തിയിരുന്ന കുടുംബങ്ങള്‍ തിരിച്ചുപോകുന്നതും മറ്റുമാണ് ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിക്കാന്‍ ഇടയാകുന്നത്. കൊച്ചിയിലേക്കുള്ള വണ്‍വേ ടിക്കറ്റിന് നിലവില്‍ 1600 മതല്‍ 1700 ദിര്‍ഹം വരെയാണ് നിരക്ക്. വരും ദിനങ്ങളില്‍ ഇത് കൂടാനാണ് സാധ്യത.
അടുത്തകാലത്തായി വിനോദസഞ്ചാരികള്‍ക്ക് പുറമേ, ബിസിനസ് ആവശ്യാര്‍ഥവും മറ്റും വന്‍തോതില്‍ ആളുകള്‍ യുഎഇയിലേക്ക് വരുന്നുണ്ട്.
ഇതും വിമാനങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമായി. ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതിനാല്‍ കേരളത്തോടൊപ്പം ഇതര കേന്ദ്രങ്ങളിലേക്കും ടിക്കറ്റ് നിരക്ക് വര്‍ധിച്ചിട്ടുണ്ട്.
