Peruvayal News

Peruvayal News

ലോഫ്ലോർ ബസ്സുകളിലേക്ക് ചുവടുമാറ്റി സ്വകാര്യ മുതലാളിമാരും: നഗരത്തിൽ ആദ്യ സ്വകാര്യ ലോഫ്ലോർ ബസ് ഓട്ടം തുടങ്ങി

ലോഫ്ലോർ ബസ്സുകളിലേക്ക് ചുവടുമാറ്റി സ്വകാര്യ മുതലാളിമാരും: നഗരത്തിൽ ആദ്യ സ്വകാര്യ ലോഫ്ലോർ ബസ് ഓട്ടം തുടങ്ങി


കോഴിക്കോട്∙നഗരപരിധിയിൽ സുഖയാത്രയൊരുക്കാൻ ലോഫ്ലോറിലേക്ക് ചുവടുമാറ്റി സ്വകാര്യ ബസുകളും. നഗരത്തിലെ ആദ്യ ലോഫ്ലോർ സിറ്റി ബസ് ഇന്നലെ ഓട്ടം തുടങ്ങി. മാനാഞ്ചിറ–വെള്ളിമാടുകുന്ന്–മൂഴിക്കൽ റൂട്ടിൽ ഓടുന്ന ജയന്തി ജനത എന്ന ബസ്സാണ് ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്തത്.അശോക് ലൈലാൻഡിന്റെ രണ്ടു വാതിലുകളുള്ള നോൺ എസി വിഭാഗത്തിലുള്ള ലോഫ്ലോർ ബസ്സാണ് ഇന്നലെ സർവീസ് തുടങ്ങിയത്.


സാധാരണ 6 സിലിണ്ടർ ബസുകളെ അപേക്ഷിച്ച് ഇന്ധനത്തിൽ 20 മുതൽ 25 ലീറ്റർ വരെ കുറച്ചാണ് ഉപയോഗിക്കുന്നത്.4 സിലിണ്ടറുള്ളതാണ് ഇന്നലെ പുറത്തിറങ്ങിയ ബസ്. ചാലിയം സ്വദേശി പി.കെ.ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ളതാണ് ജയന്തി ജനത ബസ്.അശോക് ലൈലാൻഡ് കേരള ഏരിയ മാനേജർ അംജിത് ഗംഗാധരൻ ബസ് ഫ്ലാഗ്ഓഫ് ചെയ്തു. ബസ് വിഭാഗം കേരള തലവൻ രാജേഷ് ആചാരി, നോർത് കേരള മാനേജർ ടി.വി.മഹേശ്വർ തുടങ്ങിയവരും ആദ്യയാത്രയ്ക്ക് എത്തിയിരുന്നു.

Don't Miss
© all rights reserved and made with by pkv24live