Peruvayal News

Peruvayal News

വ്യായാമവും അര്‍ബുദവും തമ്മിലെന്ത്?❓വ്യായാമം ശീലമാക്കുന്നവരിൽ ഹൃദ്രോഗത്തിനുള്ള സാധ്യത കുറവാണെന്ന് കാണിക്കുന്ന പല പഠനങ്ങളും വന്നുകഴിഞ്ഞു.

വ്യായാമവും അര്‍ബുദവും തമ്മിലെന്ത്?❓


              

വ്യായാമം ശീലമാക്കുന്നവരിൽ ഹൃദ്രോഗത്തിനുള്ള സാധ്യത കുറവാണെന്ന് കാണിക്കുന്ന പല പഠനങ്ങളും വന്നുകഴിഞ്ഞു. എന്നാൽ, ശാരീരികക്ഷമതയും (ഫിറ്റ്നെസ്) അർബുദവും തമ്മിലും വലിയ ബന്ധമുണ്ടെന്നാണ് ഇപ്പോൾ പുറത്തുവന്ന പഠനം പറയുന്നത്.


ശാരീരികക്ഷമത കൂടുതലുള്ള പ്രായപൂർത്തിയെത്തിയവർക്ക് ശ്വാസകോശത്തിലും മലാശയത്തിലും അർബുദം വരാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ കുറവാണെന്നാണ് പുതിയ കണ്ടെത്തൽ.


യു.എസിലെ ജോൺ ഹോപ്കിങ്സ് സർവകലാശാലയിലെ സംഘമാണ് കണ്ടുപിടിത്തത്തിനുപിന്നിൽ.

1991 മുതൽ 2009 വരെയുള്ള കാലയളവിൽ 49,143 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ശാരീരികക്ഷമത കൂടുതലുള്ളവർക്ക് ശ്വാസകോശാർബുദം ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 77 ശതമാനവും മലാശയാർബുദത്തിനുള്ള സാധ്യത 61 ശതമാനവും കുറവാണെന്ന നിഗമനത്തിലാണ് സംഘമെത്തിയിരിക്കുന്നത്.


അതോടൊപ്പം ശ്വാസകോശാർബുദരോഗികളിൽ ശാരീരികക്ഷമത കൂടുതലുള്ളവർക്ക് 44 ശതമാനവും മലാശയാർബുദരോഗികളിൽ 89 ശതമാനവും മരണസാധ്യത കുറവാണെന്നും സംഘം കണ്ടെത്തി. കാൻസർ ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

Don't Miss
© all rights reserved and made with by pkv24live