കുളത്തിൽ മുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് മുങ്ങി മരിച്ചു.
കാസർകോട്: കുമ്പള മാവിനകട്ടയിൽ താമസിക്കുന്ന കോയിപ്പാടി കടപ്പുറത്തെ ചന്ദ്രൻ - വാരിജ ദമ്പതികളുടെ മകൻ അജിത്താ(34)ണ് മരണപ്പെട്ടത്. മംഗളൂറുവിലെ ബന്ധുവീട്ടിൽ ജന്മദിനാഘോഷത്തിനായി പോയതായിരുന്നു അജിത്ത്. കുളത്തിനരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികൾ അബദ്ധത്തിൽ കുളത്തിൽ മുങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട അജിത്ത് ഇവരെ രക്ഷിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. കുട്ടികളിൽ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റെ കുട്ടി മരണത്തിന് കീഴടങ്ങി. കൂടുതൽ വിവരം ലഭ്യമല്ല.
അജിത്തിന്റെ ആകസ്മിക മരണം കുമ്പള നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കുമ്പളയിലെ ഡി വൈ എഫ് ഐ നേതാക്കൾ മംഗളൂരൂവിലേക്ക് തിരിച്ചിട്ടുണ്ട്.
