Peruvayal News

Peruvayal News

ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം – സ്കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം

ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം – സ്കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം


 


സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ്/സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്സ് പോർട്ടലിലൂടെ ഓൺലൈൻ ആയി ജൂൺ 10 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അർഹമായ തുക  വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ, ഡാറ്റാ എൻട്രി ഗൈഡ് ലൈൻസ്, മാതകാ ഫാറം എന്നിവ ചുവടെ ചേർക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.


ഫോൺ - എറണാകുളം മേഖലാ ആഫീസ് – 0484 2429130

കോഴിക്കോട് 

മേഖലാ ആഫീസ് – 0495 2377786


Don't Miss
© all rights reserved and made with by pkv24live