തൃശ്ശൂരില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു
തൃശ്ശൂര്‍: അമലനഗര്‍ ചീരക്കുഴി ക്ഷേത്രത്തിനു മുന്നിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ബിനീഷ് മാത്യു (42) ആണ് മരിച്ചത്. തൃശ്ശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ ഇന്നു പുലര്‍ച്ചെ ആറു മണിക്കായിരുന്നു അപകടം.
തൃശ്ശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാറില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
മരിച്ച ബിനീഷിന്റെ മൃതദേഹം തൃശ്ശൂര്‍ അമല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ത്തന്നെ ബിനീഷ് മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
