സ്കൂള്‍ വാഹനങ്ങളില്‍ സുരക്ഷാ സ്റ്റിക്കര്‍ പതിച്ചുതുടങ്ങി
കാക്കനാട്: എറണാകുളം ആര്‍ ടി ഓഫീസിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്കൂള്‍വാഹനങ്ങളില്‍ സാങ്കേതിക ക്ഷമത ഉറപ്പാക്കിയവയില്‍ സുരക്ഷാ സ്റ്റിക്കറുകള്‍ പതിക്കാനാരംഭിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുദേഷ് കുമാര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആര്‍ ടി ഒ ജോജി പി ജോസ്, എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ മനോജ് കുമാര്‍, ജോയന്റ് ആര്‍ ടി ഒ ബിജു ജെയിംസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എസ്.വി.ബിജുമോന്‍, ടി.പി.യൂസഫ്, എന്‍.എസ്.കിഷോര്‍ കുമാര്‍, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മെല്‍വിന്‍ ക്ലീറ്റസ്, എന്‍.പ്രസന്നകുമാര്‍, വി.പി.മനോജ്, കെ.ജി.അനീഷ്, വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
