Peruvayal News

Peruvayal News

മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ജോഖ അല്‍ഹാര്‍ത്തിക്ക്

മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ജോഖ അല്‍ഹാര്‍ത്തിക്ക്

ഈ വർഷത്തെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം അറേബ്യൻ സാഹിത്യകാരി ജോഖ അൽഹാർത്തിക്ക്. സെലസ്റ്റിയൽ ബോഡീസ് എന്ന നോവലിനാണ് പുരസ്കാരം. സമ്മാനത്തുകയായ 50,000 പൗണ്ട് (ഏകദേശം 44.30 ലക്ഷം രൂപ ) നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മെരിലിൻ ബൂത്തുമായി പങ്കുവയ്ക്കും.


മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നേടുന്ന ആദ്യ അറബിക് എഴുത്തുകാരിയാണ് ജോഖ അൽഹാർത്തി. ഇംഗീഷിലേയ്ക്ക് പുസ്തകം വിവർത്തനം ചെയ്യുന്ന ആദ്യ ഒമാൻ എഴുത്തുകാരിയും അൽഹാത്തിയാണ്. 2010ൽ പ്രസിദ്ധീകരിച്ച ലേഡീസ് ഓഫ് ദി മൂൺ ആണ് അവരുടെ ആദ്യ പുസ്തകം.


അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്റെ പശ്ചാത്തലത്തിൽ മൂന്ന് ഒമാനി സഹോദരിമാരുടെ കഥ പറയുകയാണ് സെലസ്റ്റിയൽ ബോഡീസ്. നോവൽ ബുദ്ധിയെയും ഹൃദയത്തെയും ഒരു പോലെ വിജയിച്ച നോവലാണെന്ന് പുരസ്കാര നിർണയ സമിതി അധ്യക്ഷ ബെറ്റനി ഹ്യൂസ് അഭിപ്രായപ്പെട്ടു.


ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കൃതിയാണ് മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിന് പരിഗണിക്കുന്നത്. എന്നാൽ, ഇംഗ്ലീഷിൽ എഴുതി യു.കെ.യിൽ പ്രസിദ്ധീകരിക്കുന്ന കൃതികൾക്കാണ് മാൻ ബുക്കർ പുരസ്കാരം നൽകുന്നത്.

Don't Miss
© all rights reserved and made with by pkv24live