പാചകവാതക വിലയില്‍ വീണ്ടും വര്‍ധന ; സിലിണ്ടറിന് ആറുരൂപ കൂടി
പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. സബ്‌സിഡി സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 28 പൈസയും മുംബൈയില്‍ 29 പൈസയുമാണ് കൂട്ടിയത്. അതേസമയം സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് വില ആറു രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്കുകള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നു.
14.2 കിലോ സിലിണ്ടറിനാണ് ആറു രൂപ കൂടുന്നത്. 19 കിലോ സിലിണ്ടറിന് 22.5 രൂപയും വര്‍ധിച്ചു.
