Peruvayal News

Peruvayal News

നിങ്ങൾ ഇതുവരെ കണ്ട ഫേസ്ബുക്കല്ല ഇനി കാണാനിരിക്കുന്നത് ; പുതിയ രൂപവും ഭാവവുമായി ഉടനെത്തും

നിങ്ങൾ ഇതുവരെ കണ്ട ഫേസ്ബുക്കല്ല ഇനി കാണാനിരിക്കുന്നത് ; പുതിയ രൂപവും ഭാവവുമായി ഉടനെത്തും 

കാലിഫോർണിയ : ജനപ്രിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക് അടിമുടി മാറ്റത്തിനൊരുങ്ങുന്നു .  പുതിയ രൂപത്തിലും ഭാവത്തിലും ഒട്ടേറെ പുതുമകളുമായി ഫേസ്ബുക്കിന്റെ പുതിയ വെർഷൻ ഉടൻ തന്നെ ഉപഭോക്താക്കളിൽ എത്തും . ഫേസ്ബുക്കിനൊപ്പം മെസഞ്ചറിലും വാട്ട്സ് ആപ്പിലും ഇൻസ്റ്റഗ്രാമിലും ഒട്ടേറെ മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് .


സാൻ ജോസിൽ നടന്ന എഫ് 8 ഡെവലപ്പർ കോൺഫറൻസിൽ മാർക്ക് സുക്കർബർഗ് തന്നെയാണ് മാറ്റങ്ങൾ അവതരിപ്പിച്ചത് . വെബ് വെർഷനിൽ വരുത്തിയ മാറ്റമാണ് എടുത്തു പറയേണ്ടത് . ഇതുവരെയുള്ളതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഡിസൈനാണ് പുതിയ വെർഷന്റെ പ്രത്യേകത .


എഫ് ബി 5 എന്ന് പേരിട്ടിരിക്കുന്ന വെർഷനിൽ ഡാർക്ക് മോഡ് ഒപ്ഷനുമുണ്ടാകും . വീഡിയോകൾക്ക് മുൻഗണന നൽകുന്നതാണ് പുതിയ ഡിസൈൻ . ഒപ്പം ഇവന്റുകൾക്കും ഗ്രൂപ്പുകൾക്കും പ്രാധാന്യം നൽകുന്നുണ്ട് .


പുതുക്കിയ മെനുബാറിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് ഐക്കൺ ഒഴിവാക്കിയപ്പോൾ നോട്ടിഫിക്കേഷനൊപ്പം ഫേസ്ബുക് വാച്ച് ഐക്കണും ഗ്രൂപ്പ് ഐക്കണും ഉൾപ്പെടുത്തിയിട്ടുണ്ട് 


മാറ്റങ്ങൾ വരും മാസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും . എന്നാൽ ആൻഡ്രോയ്ഡ് , ഐ ഒ.എസ് മൊബൈൽ ആപ്പുകളിൽ ഉടൻ തന്നെ മാറ്റങ്ങൾ ലഭ്യമാകും .


മെസഞ്ചർ ആപ്ലിക്കേഷനിലും പുതിയ മാറ്റങ്ങൾ ഫേസ്ബുക് വരുത്തിയിട്ടുണ്ട് . ആപ്ലിക്കേഷന്റെ സൈസ് കുറക്കുകയും വേഗത്തിൽ ഓപ്പണാകുന്ന തരത്തിലുള്ള ഡിസൈനുമാണ് പ്രധാന പ്രത്യേകത . ഒപ്പം മെസെഞ്ചർ ഉപയോഗിച്ച് ഇൻസ്റ്റഗ്രാം ചാറ്റും വാട്ട്സ് ആപ്പ് ചാറ്റും ഉപയോഗിക്കാനാകുമെന്ന പ്രത്യേകതയും പുതിയ ആപ്പിനുണ്ട് .


ഫേസ്ബുക്കിൽ മാറ്റങ്ങൾ വരുത്തിയതിനൊപ്പം തന്നെ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്:. വാട്ട്സ് ആപ്പിൽ പ്രധാനമായും പ്രൈവസി സെറ്റിംഗ്സിലാണ് പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ബിസിനസ് വാട്ട്സ് ആപ്പ് കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള നടപടിയും ഫേസ്ബുക് സ്വീകരിച്ചിട്ടുണ്ട് . ഇൻസ്റ്റഗ്രാമിൽ പുതുക്കിയ ക്യാമറയും അവതരിപ്പിച്ചിട്ടുണ്ട്

Don't Miss
© all rights reserved and made with by pkv24live