Peruvayal News

Peruvayal News

തലസ്ഥാനത്ത് വ്യാപാരശാലയില്‍ വന്‍ തീപിടുത്തം . തിരുവനന്തപുരം നഗരത്തില്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തായി സ്ഥിതി ചെയ്യുന്ന കടയിലാണ് തീ പിടുത്തമുണ്ടായത്

തലസ്ഥാനത്ത് വ്യാപാരശാലയില്‍ വന്‍ തീപിടുത്തം 



 തിരുവനന്തപുരം : തലസ്ഥാനത്ത് വ്യാപാരശാലയില്‍ വന്‍ തീ പിടുത്തം . തിരുവനന്തപുരം നഗരത്തില്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തായി സ്ഥിതി ചെയ്യുന്ന കടയിലാണ് തീ പിടുത്തമുണ്ടായത് . അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഇവിടെ എത്തിയിട്ടുണ്ട് . തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് . ചെല്ലം അംബ്രല്ല മാര്‍ട്ട് എന്ന കടയിലാണ് തീ പിടിച്ചത് .


കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന നിരവധി വസ്തുക്കള്‍ അഗ്നിക്കിരയായി . അപകട കാരണം വ്യക്തമല്ല .


അതേ സമയം കടയ്ക്ക് തൊട്ടടുത്തുള്ള വീടുകളിലേക്കും തീ പടരുന്നുണ്ട് . സമീപത്തെ കടകളിലേക്കും തീ പടര്‍ന്നേക്കുമെന്ന ആശങ്കയുണ്ട് . ഇതു വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് .


തീയണയ്ക്കുന്നതിനിടെ ഒരു ഫയര്‍മാന് പരിക്കേറ്റു. ഫയര്‍മാന്‍ സന്തോഷിനാണ് പരിക്കേറ്റത് . ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി .

Don't Miss
© all rights reserved and made with by pkv24live