മടവൂർ പഞ്ചായത്തിലെ ഫുൾ A+ ജേതാക്കൾക്കുള്ള മടവൂർ സർവീസ് സഹകരണ ബാങ്കിന്റെ അനുമോദനം നാളെ
മടവൂർ : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള മടവൂർ സർവീസ് സഹകരണ ബാങ്കിന്റെ അനുമോദനം നാളെ (26/05/2019) ഞായറാഴ്ച രാവിലെ 10 മണിക്ക് മടവൂർ എ.യു.പി. സ്കൂളിൽ വെച്ച് നടക്കും. പ്രസ്തുത പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. പങ്കജാക്ഷൻ ഉത്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ. ഗഫൂർ മാസ്റ്റർ മുഖ്യാഥിതി ആയി സംബന്ധിക്കും. അനുമോദന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.
