Peruvayal News

Peruvayal News

പിഎസ് സി കോച്ചിങ് സെന്ററിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ; അധ്യാപകൻ അറസ്റ്റിൽ

പിഎസ് സി കോച്ചിങ് സെന്ററിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ; അധ്യാപകൻ അറസ്റ്റിൽ

കുന്ദമംഗലം: പിഎസ് സി കോച്ചിങ് സെന്ററിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ സ്ഥാപിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം വെട്ടുകാട് സ്വദേശി പ്രവീണ്‍ കുമാറെന്ന വ്യക്തിയാണ് അറസ്റ്റിലായത്. കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്ഥാപനങ്ങളില്‍ ക്ലാസെടുക്കുന്ന അദ്ധ്യാപകനാണ് ഇയാൾ. പ്രതി കുന്ദമംഗലത്തെ മറ്റു സ്ഥാപനങ്ങളില്‍ ക്ലാസെടുക്കുന്നുണ്ട്. കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്ഥാപനങ്ങളില്‍ ക്ലാസെടുക്കുന്ന ഇയാള്‍ അറസ്റ്റിലായതോടെ ആശങ്കയിലായത് നിരവധി പേരാണ്.


ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബാത്ത്‌റൂമില്‍ ഒളി ക്യാമറ കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ഇവിടെ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ കടുത്ത ആശങ്കയിലാണ്. ഇയാള്‍ ക്ലാസെടുക്കാന്‍ പോയിരുന്ന മറ്റു സ്ഥാപനങ്ങളിലും ഇത്തരത്തില്‍ ഒളി ക്യാമറ സ്ഥാപിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കും. പ്രതിയെ അറസ്റ്റ് ചെയ്ത് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Don't Miss
© all rights reserved and made with by pkv24live