Peruvayal News

Peruvayal News

കുട്ടികള്‍ക്കായുള്ള ചലച്ചിത്രാസ്വാദന ക്യാമ്പ്

കുട്ടികള്‍ക്കായുള്ള ചലച്ചിത്രാസ്വാദന ക്യാമ്പ്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്രാസാദന ക്യാമ്പ് 2019 മെയ് 11 മുതല്‍ 15 വരെ വയനാട് വൈത്തിരിയില്‍ നടക്കുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ള 8, 9,10 ക്ളാസുകളിലെ കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. അഞ്ചു ദിവസത്തെ ക്യാമ്പില്‍ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. ചലച്ചിത്ര രംഗത്തെ വിദഗ്ധര്‍ ക്ളാസുകള്‍ നയിക്കും. എല്ലാ ദിവസവും ചലച്ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ചലച്ചിത്ര തല്‍പ്പരരായ വിദ്യാര്‍ത്ഥികള്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ മെയ് 5നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്: 9447418377 (പ്രോഗ്രാം മാനേജര്‍), 9946786210 (സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍) 9048850028 (മേഖലാ കോ ഓര്‍ഡിനേറ്റര്‍)

Don't Miss
© all rights reserved and made with by pkv24live