എണ്ണ ആവര്‍ത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്.ആവര്‍ത്തിച്ചു ചൂടാക്കിയ എണ്ണ ആരോഗ്യത്തിനു ഹാനികരം
എണ്ണ ആവര്‍ത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതല്‍ ചേര്‍ത്ത വിഭവം രുചികരം. കറി വച്ച മീനിനെക്കാള്‍ നാം വറുത്ത മീന്‍ ഇഷ്ടപ്പെടുന്നതിനു
പിന്നിലും ഇതേ കാരണം തന്നെ.
എണ്ണ അളന്ന് ഒഴിക്കണം
സാധാരണയായി വീട്ടമ്മമാര്‍ എണ്ണ അളന്നല്ല ഉപയോഗിക്കുന്നത്. അളക്കാറില്ല, കുപ്പിയില്‍ നിന്നെടുത്ത് ഒഴിക്കുകയാണ്. അതില്‍ നിന്ന് എത്ര വീഴുന്നുവോ അതാണ് പലപ്പോഴും അവരുടെ കണക്ക്! എണ്ണ ഉപയോഗിക്കുന്പോള്‍ അത് അളന്ന് ഉപയോഗിക്കാനായി ഒരു ടീ സ്പൂണ്‍ കരുതണം.
അളവറ്റ തോതില്‍ എണ്ണ ശരീരത്തിലെത്തിയാല്‍ കൊളസ്ട്രോള്‍നില കൂടും. ജീവിതശൈലീരോഗങ്ങള്‍ മനസറിയാതെ കൂടെയെത്തും.
ആവര്‍ത്തിച്ചു ചൂടാക്കിയ എണ്ണ ആരോഗ്യത്തിനു ഹാനികരം
ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പുതിയ എണ്ണയുടെ കൂടെ ചേര്‍ത്ത് ഉപയോഗിക്കുന്ന ശീലവും വീട്ടമ്മമാര്ക്കുണ്ട്. ബാക്കി വരുന്ന ചൂടാക്കിയ എണ്ണ ഒരു പാത്രത്തില്‍ മാറ്റിവയ്ക്കും. എണ്ണ തീരുന്പോള് ആ എണ്ണയും കുറച്ചു പുതിയ എണ്ണയും കൂടി ഒഴിച്ചു ചൂടാക്കും. അങ്ങനെ ചെയ്യരുത്. റിപ്പീറ്റഡ് ഹീറ്റിംഗ് പാടില്ല. അത്തരം എണ്ണ ആരോഗ്യത്തിന് ഹാനികരം.
ഒരുദിവസം ഉപയോഗിച്ച എണ്ണ തൊട്ടടുത്ത ദിവസം കൊണ്ട് ഉപയോഗിച്ചു തീര്‍ക്കണം. പപ്പടം കാച്ചിയ എണ്ണ വേണമെങ്കില്‍ ഒരു തവണയൊക്കെ കടുകുപൊട്ടിക്കാന് ഉപയോഗിക്കാം. അതിനപ്പുറം അതില്‍ പുതിയ എണ്ണ കൂടി ചേര്‍ത്ത് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.
കടുകുപൊട്ടിക്കാനും മറ്റും വളരെക്കുറച്ച് എണ്ണ മാത്രമേ ഉപയോഗിക്കാന്‍ പാടുളളൂ.
എണ്ണ ധാരാളം അടങ്ങിയ ബേക്കറിവിഭവങ്ങള്‍ ശീലമാക്കാന്‍ കുട്ടികളെ അനുവദിക്കരുത്. എന്നും വറുത്ത സാധനങ്ങള്‍ കുട്ടികള്‍ക്കു കൊടുക്കരുത്. മുതിര്‍ന്നവരും ബേക്കറിവിഭവങ്ങള്‍ ശീലമാക്കാന്‍ പാടില്ല. അളവു കുറച്ചു കഴിക്കുക. കുട്ടികള്‍ക്കു മാതൃകയാവുക.
റൈസ് ബ്രാന്എണ്ണയും(തവിടെണ്ണ) സോയാബീന്‍ എണ്ണയും കടുകെണ്ണയുമാണ് എണ്ണകളില്‍ പൊതുവെ ആരോഗ്യത്തിനു ഗുണകരം.കടുകെണ്ണയിലാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറ്റവുമധികം ഉള്ളത്.
വെളിച്ചെണ്ണയുടെ അളവു കുറയ്ക്കുക. അതില്‍ 90 ശതമാനവും പൂരിത കൊഴുപ്പാണുളളത്. പാംഓയില്‍, വനസ്പതി ഇവയുടെ ഉപയോഗവും കുറയ്ക്കണം.
ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക. പ്രായപൂര്‍ത്തിയായ ഒരാള്‍ക്കു ദിവസം 4 ടീസ്പൂണ്‍ എണ്ണ. 20 ഗ്രാം. പ്രായമേറിയവര്‍ക്കും 4 ടീസ് സ്പൂണ്‍ എണ്ണ ആവശ്യമാണ്.
പാചകത്തിനു നേരിട്ട് ഉയോഗിക്കുന്ന എണ്ണയുടെ അളവാണു നാം പലപ്പോഴും എണ്ണഉപയോഗത്തിന്റെ പരിധിയില്‍ കാണുന്നത്. അതല്ലാതെ മറ്റു ഭക്ഷണങ്ങളില്‍ക്കൂടിയും ഫാറ്റ്(കൊഴുപ്പ്) ശരീരത്തിലെത്തുന്നുണ്ട്. അതിനാല്‍ നാം നേരിട്ട് ഉപയോഗിക്കുന്ന എണ്ണയുടെ അളവില്‍ കുറവു വരുത്തണം.
എണ്ണയില്‍ വെളളം വീണാല്‍ കനച്ചു പോകും. ചീത്തയായ എണ്ണ പശ പോലെ ഒട്ടും. ഗന്ധം കൊണ്ടും തിരിച്ചറിയാം. അത്തരം എണ്ണ ഉപയോഗിക്കരുത്.
ലൂസ് ഓയിലില്‍ മറ്റ് എണ്ണകള്‍ കലര്‍ത്താനുളള സാധ്യത(മായം ചേര്‍ക്കല്‍) ഏറെയാണ്. പലപ്പോഴും നിറവ്യത്യാസം കൊണ്ടും മറ്റും തിരിച്ചറിയാം. ടെസ്റ്റ് ചെയ്യാനുളള സംവിധാനം സംസ്ഥാന സര്‍ക്കാരിന്റെ അനലിറ്റിക്കല്‍ ലാബിലുണ്ട്. മായം കലര്‍ന്ന എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം.
ഒലീവ് എണ്ണ ഹൃദയത്തിനും തലച്ചോറിനും ഗുണപ്രദം.
ഒലീവ ്എണ്ണ ഹൃദയത്തിന്റെ സുഹൃത്ത്
ഒലീവ ്എണ്ണ ഒരു സാലഡ് ഓയിലാണ്. ഇറ്റാലിയന്സാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഹൃദയത്തിന്റെ സുഹൃത്താണ്. പക്ഷേ, വില കൂടുതലാണ്. അതില്‍ ഒമേഗ 3 ധാരാളമുണ്ട്. വിറ്റാമിനുകളുണ്ട്. ഹൃദയത്തിനും തലച്ചോറിനും ഗുണപ്രദം.
വെര്‍ജിന്‍ ഒലീവ് ഓയില്‍ സാലഡിന്റെ പുറത്ത് ഒഴിക്കാന്‍ മാത്രമേ പാടുളളൂ. റിഫൈന്‍ഡ് ചെയ്ത ഒലീവ് ഓയില്‍ മാത്രമേ ഡീപ്പ് ഫ്രൈക്ക്(എണ്ണയില്‍ മുങ്ങിക്കിടക്കത്തക്കവിധം വറുക്കല്‍) ഉപയോഗിക്കാവൂ.
വനസ്പതി അമിതമായി ഉപയോഗിക്കരുത്
വനസ്പതി ഹൈഡ്രോജനേറ്റഡ് ഓയില്‍ ആണ്. വെജിറ്റബിള്‍ ഓയില്‍ കേടുകൂടാതെ കൂടുതല്‍ നാള് സൂക്ഷിക്കാന്‍ വേണ്ടി ഹൈഡ്രജന്‍ കടത്തിവിട്ടു ഖരാവസ്ഥയിലേക്കു മാറ്റുന്ന പ്രക്രിയയാണു ഹൈഡ്രോജനേഷന്‍. അത്തരം എണ്ണയാണു ഹൈഡ്രോജനേറ്റഡ് ഓയില്‍. എല്ലാ ഹൈഡ്രോജനേറ്റഡ് ഓയിലും ട്രാന്‍സ് ഫാറ്റ് ആണ്. ട്രാന്‍സ് ഫാറ്റ് ശരീരത്തിന്റെ പ്രതിരോധശക്തി തകര്‍ക്കുന്നു. പ്രമേഹം വരാനും കൊളസ്ട്രോള്‍ കൂടാനും പ്രധാന കാരണം ഇതാണ്. ബേക്കറി വിഭവങ്ങളിലാണ് ട്രാന്‍സ് ഫാറ്റ് ഏറ്റവും കൂടുതലുളളത്. അതിനാല്‍ വനസ്പതിയും വനസ്പതിയില്‍ തയാര്‍ ചെയ്ത വിഭവങ്ങളും അനിയന്ത്രിതമായി കഴിക്കുന്നത് ആരോഗ്യജീവിതത്തിന് ഹാനികരം
റിഫൈന്‍ ചെയ്യുന്പോള്‍ ചില വിറ്റാമിനുകള്‍ നഷ്ടമാകും
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയപുതിയ ഉത്പന്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. റിഫൈന്‍ഡ്(സംസ്കരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ.
എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു. ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോള്‍ അതുമാറ്റാന്‍ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയില്‍ വൈറ്റമിനുകളുണ്ട്. റിഫൈന്‍ ചെയ്യുന്പോള്‍ ചിലതൊക്കെ നഷ്ടപ്പെടും.
ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്
ചെറുപ്പക്കാര്‍ എണ്ണ അധികമായി ഉപയോഗിക്കാന്‍ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്.
* 25 വയസു കഴിയുന്പോഴേക്കും ശരീരവളര്‍ച്ച പൂര്‍ണമായിരിക്കും. അതു കഴിഞ്ഞാല്‍ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങള്‍ വേണം. വ്യായാമം ചെയ്യണം. ആഹാരകാര്യങ്ങളില്‍ നിയന്ത്രണം വേണം. വറുത്ത വിഭവങ്ങള്‍ ദിവസവും കഴിക്കരുത്. അത്തരം ചില നിയന്ത്രണങ്ങള്‍ ജീവിതശൈലീരോഗങ്ങള്‍ ചെറുപ്പത്തില്‍തന്നെ പിടികൂടാതിരിക്കാന്‍ സഹായകം.
നെയ് റോസ്റ്റ് ശീലമാക്കേണ്ട!
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലില്‍ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാല്‍ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തില്‍ വരുന്നു. അതിനാല്‍ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോള്‍ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവര്ക്കാണു ദോഷകരം.
വിവരങ്ങള്‍: ഡോ. അനിതാമോഹന്‍
ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സള്‍ട്ടന്റ്