എസ്.കെ.എസ്.എസ്.എഫ്
റമളാൻ കാമ്പയിനിന് തുടക്കമായി.
കോഴിക്കോട്: റമളാനിലേക്ക് റയ്യാനിലോക്ക് എന്ന പ്രമേയത്തിൽ ആചരിക്കുന്ന റമളാൻ കാമ്പയിന് ജില്ലയിൽ തുടക്കമായി.
പന്തിരങ്കാവ് മേഖലയിലെ പുളിക്കൽ താഴത്ത് നടന്ന ചടങ്ങ് സുന്നി മഹല്ല് ഫഡറേഷൻ ജില്ലാ പ്രസിഡന്റ് ആർ.വി.കുട്ടി ഹസൻ ദാരിമി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. കെ.കെ ശാഫി ഫൈസി പുവ്വാട്ടുപറമ്പ് മുഖ്യ പ്രഭാഷണം നടത്തി.
ഒ.പി അഷ്റഫ് കുറ്റിക്കടവ്, ഫൈസൽ ഹസനി, മഹ്മൂദ് ഫൈസി തുവ്വൂർ,അബ്ദുൽ കരീം നിസാമി, സി.ആലിഹാജി,സ്വഫ്വാൻ പന്തീരങ്കാവ്, അബ്ദുൽ ഗഫൂർ പുളിക്കൽ താഴം പ്രസംഗിച്ചു.കാമ്പയിൻ കാലയളവിൽ റമളാൻ പ്രഭാഷണങ്ങൾ, ഇഫ്താർ മീറ്റുകൾ, തസ്കിയത്ത് കോൺഫറൻസുകൾ, ക്വിസ് മത്സരങ്ങൾ, ഹയർ സെക്കണ്ടറി സമ്മേളനങ്ങൾ തുടങ്ങിയവ നടക്കും
