കെ. രാധാകൃഷണന് യൂത്ത് ലീഗിന്റെ ആദരം
പെരുവയൽ: സി.എച്ച് സെൻററിന് സ്വകാര്യ ബസുകളിൽ കാരുണ്യത്തിന്റെ കൈത്താങ്ങ് നൽകിയ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ രാധാകൃഷണനെ ജന്മനാടായ പെരിങ്ങൊളത്ത് ആദരിച്ചു.
ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എം.ബാബുമോൻ ഉപഹാരം നൽകി.
വി ഹാരിസ് അധ്യക്ഷത വഹിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ വിതരണവും നടന്നു.
ഒ.എം നൗഷാദ് ,ഉനൈസ് പെരുവയൽ ,മുഹമ്മദ് കോയ കായലം ,സി .വി ഉസ്മാൻ ,ആർ.വി ജാഫർ ,പി.എം.പി മുഹമ്മദ് ,ശിഹാബ് റഹ്മാൻ ,ടി.ആർ.വി ഹാരിസ് ,ഉമ്മർ മാസ്റ്റർ ,മജീദ് എം.പി ,ഹബീബ് റഹ്മാൻ ,ജുനൈദ് സി.വി ,വാസു മാസ്റ്റർ ,ഉവൈസ് വി , ജാഫർ എം.പി സംസാരിച്ചു.