പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു
പരവൂര്‍ ∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം ചെമ്ബകശ്ശേരി സ്വദേശി തലച്ചിറ പുതുവല്‍ വീട്ടില്‍ ദീപു (വിഷ്ണു-21) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പരവൂര്‍ സിഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയത്.
സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ ഒളിവില്‍ കഴിഞ്ഞ ദീപു വെള്ളിയാഴ്ച രാവിലെ കൊല്ലം പോക്സോ കോടതിയില്‍ ഹാജരായി. തെളിവെടുപ്പിനു ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.
