Peruvayal News

Peruvayal News

കൊടുകുത്തിമല സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തു. ...

കൊടുകുത്തിമല സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തു. ... മഴക്കാലമെത്തിയതോടെ അതിസുന്ദരിയായിരിക്കുകയാണ് കൊടികുത്തിമല.*



അമ്മിനിക്കാട് : പച്ച പുതച്ച് മനോഹരിയായി കൊടികുത്തിമല. മഴപെയ്ത് പുല്‍ക്കാടുകള്‍ മുളച്ചതോടെയാണ്  താഴേക്കാട് പഞ്ചായത്തിലുള്ള കൊടികുത്തിമല സന്ദര്‍ശകര്‍ക്ക് ഉന്‍മേഷം പകരുന്നത്.

കാട്ടുതീ ഭീഷണിയെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി കൊടികുത്തിമലയിലേക്ക് സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ മഴക്കാലം എത്തിയതോടെ കൊടുകുത്തിമല സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തു. സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മല ബ്രിട്ടീഷുകാരുടെ കാലത്ത് പ്രധാന സിഗ്നല്‍ പോയിന്റായിരുന്നു. സര്‍വേയ്ക്കായി അവര്‍ കൊടികുത്തിയതോടെയാണ് മല കൊടികുത്തിമല എന്നറിയപ്പെടാന്‍ തുടങ്ങിയത്. മഴക്കാലമാണ് മല സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. പ്രകൃതിസൗന്ദര്യത്തിന്റെ കുളിര്‍മ പകരുന്ന മലയിലേക്ക് മഴയെ വകവെക്കാതെയും ആളുകളെത്തുന്നു. കൊടികുത്തിയുടെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍

Don't Miss
© all rights reserved and made with by pkv24live