Peruvayal News

Peruvayal News

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ കെ.എം.സി.സി നേതാക്കള്‍ ഊഷ്മള വരവേല്‍പ് നല്‍കി

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ കെ.എം.സി.സി നേതാക്കള്‍ ഊഷ്മള വരവേല്‍പ് നല്‍കി

ജിദ്ദ- കെ.എം.സി.സി ഓഫീസിന്റെ ഉദ്ഘാടനം  അടക്കമുള്ള വിവിധ പരിപാടികള്‍ക്കായി  ജിദ്ദയിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ കെ.എം.സി.സി നേതാക്കള്‍ ഊഷ്മള വരവേല്‍പ് നല്‍കി. വൈകിട്ട് മദീനയിലേക്ക് പോയ തങ്ങള്‍ നാളെ മക്കയിലെത്തി ഉംറ നിര്‍വഹിക്കും.

ഈ മാസം 14-നാണ് ജിദ്ദയില്‍ ഓഫീസ് ഉദ്ഘാടനവും സമ്മേളനവും. ശറഫിയ്യ ഇംപാല വില്ലയില്‍ വൈകിട്ട് 6.30 നാണ് പരിപാടി.

കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി കാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞുമോന്‍ കാക്കിയ,  ജിദ്ദ പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറല്‍ സെക്രട്ടറി അബുബക്കര്‍ അരിമ്പ്ര, ട്രഷറര്‍ അന്‍വര്‍, ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി അംഗം എസ്.എല്‍.പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

Don't Miss
© all rights reserved and made with by pkv24live