Peruvayal News

Peruvayal News

പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; പ്രതിയുടെ വീട്ടില്‍ റെയ്ഡ്

പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; പ്രതിയുടെ വീട്ടില്‍ റെയ്ഡ്



കണ്ണൂര്‍: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകത്ത കുട്ടിയെ പീഡിപ്പിച്ച്‌ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. സംഭവത്തില്‍ ചപ്പാരപ്പടവ് സ്വദേശിയായ പ്രതി സാബിത്തിന്റെ വീട് തളിപ്പറമ്ബ് സിഐയുടെ നേതൃത്വത്തില്‍ റെയ്ഡ് ചെയ്തു.

കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച്‌ പ്രതിയുടെ സുഹൃത്ത് അക്ഷയും പതിനാലുകാരിയെ പീഡനത്തിനിരയാക്കി. പിടിയിലാകുമെന്ന് വ്യക്തമായതോടെ സാബിത്ത് വിദേശത്തേയ്ക്കു കടന്നു. അതേസമയം കേസില്‍ രണ്ടാം പ്രതി അക്ഷയ് പോലീസ് പിടിയിലായി.

നേരത്തെ നടന്ന പറശിനിക്കടവ് കൂട്ടബലാത്സംഗത്തോട് സാമ്യമുള്ള കേസായതിനാല്‍ ജാഗ്രതയോടെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിദേശത്തേയ്ക്ക് കടന്ന സാബിത്തിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കി.

Don't Miss
© all rights reserved and made with by pkv24live