Peruvayal News

Peruvayal News

പ്രമേഹമുള്ളവര്‍ക്ക് രക്തം ദാനം ചെയ്യാമോ?

പ്രമേഹമുള്ളവര്‍ക്ക് രക്തം ദാനം ചെയ്യാമോ?





രക്തദാനം നടത്തുന്നത് മഹത്തായ കാര്യമാണ്. എന്നാൽ രക്തദാനം ചെയ്യുന്നവർ ആരോഗ്യവാനായിരിക്കണമെന്ന് നിർബന്ധമുണ്ട്. ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ, ശാരീരിക അവസ്ഥ, തൂക്കം തുടങ്ങിയവ രക്തം ദാനത്തിന്റെ മാനദണ്ഡങ്ങളെ നിർണയിക്കുന്ന ഘടകങ്ങളാണ്.


പ്രമേഹരോഗികളെ രക്തദാനം നടത്തുന്നതിൽ നിന്നും വിലക്കുകയാണ് പൊതുവേ ചെയ്യുന്നത്. എന്നാലും അത്യാവശ്യഘട്ടങ്ങളിൽ രക്തത്തിലെ പ്രമേഹനില നിയന്ത്രിതമായി നിലനിർത്തുന്ന ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹരോഗികൾക്കും രക്തദാനം നടത്താമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


‼രക്തം ദാനം ചെയ്യാൻ പാടില്ലാത്തവർ ആരൊക്കെ?


‼ഹൃദയാഘാതം സംഭവിച്ചിട്ടുള്ളവർ, 


‼വൃക്കമാറ്റിവെച്ചവർ, ഉയർന്ന രക്തസമ്മർദം, പ്രമേഹം എന്നിവയുള്ളവർ


ഗർഭച്ഛിദ്രം സംഭവിച്ച സ്ത്രീകൾ (അടുത്ത ആറുമാസത്തേക്ക് രക്തദാനം ചെയ്യാൻ പാടില്ല)


മലേറിയ ചികിത്സകഴിഞ്ഞ് മൂന്ന് മാസം പൂർത്തിയാകാത്തവർ


ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പെടുത്തവർ(അടുത്ത ഒരുമാസത്തേക്ക്)


മദ്യം കഴിച്ചവർ (അടുത്ത 24 മണിക്കൂർ)


എച്ച്.ഐ.വി. പോസിറ്റീവായവർ


സ്ത്രീകൾ പ്രസവത്തിനുശേഷം ഒരു വർഷത്തിന് മുമ്പും ഗർഭച്ഛിദ്രത്തിനുശേഷം ആറുമാസത്തിനകവും രക്തദാനം ചെയ്യാൻ പാടില്ല.

മുലയൂട്ടുന്ന അമ്മമാരും ആർത്തവമുള്ള സ്ത്രീകളും രക്തദാനം ചെയ്യരുത്.

Don't Miss
© all rights reserved and made with by pkv24live