ചങ്ങരംകുളത്ത് കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്.
ചങ്ങരംകുളം: കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാന പാതയിൽ ചങ്ങരംകുളം മാന്തടത്ത് കെ എസ് ആർ ടി സി ബസ്സും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് (10-06-2019 - തിങ്കളാഴ്ച) പുലർച്ചെ രണ്ടരയോടെ യായിരുന്നു അപകടം. അടൂർ കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ബസും സ്കൂൾ പുസ്തകങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാനും കൂട്ടിയിടിച്ചു ഇടിക്കുകയായിരുന്നു.
അപകടത്തിൽ വാനിന്റെ മുൻഭാഗം മുഴുവനായും തകർന്നു. മരിച്ചയാളുടെ മൃതദേഹം ചങ്ങരംകുളം സൺ റൈസ് ഹോസ്പിറ്റൽ മോർച്ചറിയിൽ. ചങ്ങരംകുളം പോലീസ് പൊന്നാനി ഫയർ ഫോഴ്സ്, ട്രോമാകെയർ പ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി.