Peruvayal News

Peruvayal News

ഹോംഷോപ്പ് പദ്ധതി പരിശീലനം തുടങ്ങി പരിപാടി പെരുവയൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വൈ.വി ശാന്ത ഉൽഘാടനം ചെയ്തു.

ഹോംഷോപ്പ് പദ്ധതി പരിശീലനം തുടങ്ങി

കോഴിക്കോട് ജില്ലയെ സമ്പൂർണ്ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി  പെരുവയൽ, മാവൂര്, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലെ തെരെഞ്ഞടുക്കപ്പെട്ടവരെ ഹോം ഷോപ്പ് ഓണറായി സജ്ജരാക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. 

കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രാദേശികമായി നിർമ്മിക്കുന്ന സ്വാശ്രയ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിര വിപണി ഒരുക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതിയാണ് ഹോംഷോപ്പ് പദ്ധതി. 25 ഹോംഷോപ്പ് ഓണർമാരും  9 ഉൽപ്പന്നങ്ങളുമായി 2019 ജൂലൈ മാസത്തിൽ കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ച പദ്ധതിയിൽ  ഇന്ന് 40 ഉൽപ്പാദന യൂണിറ്റുകളും എൺപതിലധികം വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുമുണ്ട്. കോഴിക്കോട് ജില്ലയിലെ കുടുംബശ്രീ അംഗങ്ങളായ  1500-ഓളം വനിതകൾക്ക് സുസ്ഥിരമായ ജോലിയും സ്ഥിരവരുമാനവും ഉറപ്പുവരുത്താൻ ഇതിനകം തന്നെ ഈ പദ്ധതിവഴി കഴിഞ്ഞിട്ടുണ്ട്.

പെരുവയൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി  പെരുവയൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വൈ.വി ശാന്ത ഉൽഘാടനം ചെയ്തു.  സി.ഡി.എസ് വൈസ്ചെയർപേഴ്സൺ റീന അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ജുമൈല, മെമ്പർ പ്രസീത കല്ലേരി വിരുപ്പിൽ , അസിസ്റ്റൻറ് സെക്രട്ടറി രാജേഷ്, 

ഹോംഷോപ്പ്  മാനേജർ സതീശൻ കൈതക്കൽ, അനിത പ്രസoഗിച്ചു

Don't Miss
© all rights reserved and made with by pkv24live