ഇത് ആരാധകരുടെ മനസ്സറിഞ്ഞ മാനേജ്‌മെന്റ
ഐഎസ്എല്ലിലെ കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഒരുപാട് പഴി കേട്ടത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആയിരുന്നു. നിലവാരമില്ലാത്ത വിദേശ താരങ്ങളും മികച്ച തന്ത്രങ്ങൾ ഒരുക്കാൻ കഴിയാത്ത പരിശീലകനുമാണ് മാനേജ്‌മെന്റിനെ പ്രതിക്കൂട്ടിലാക്കിയത്.
എന്നാൽ ഇത്തവണ ആരാധകരുടെ മനസ്സറിഞ്ഞുള്ള നീക്കമാണ് മാനേജ്‌മെന്റ് നടത്തുന്നത്. നോർത്ത് ഈസ്റ്റിൽ നിന്നും ഒരുപാട് താരങ്ങളെ ടീമിലെത്തിക്കാതെ കേരളത്തിലെ മിടുക്കൻ പിള്ളേരെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിനായി. സയ്യിദ് ബിൻ വലീദിനെ റാഞ്ചിയതും അർജുൻ ജയരാജ്, രാഹുൽ കെപി എന്നിവർക്കായുള്ള ശ്രമവും അതിന്റെ ഭാഗമാണ്. കൂടാതെ ആക്രമണ ഫുട്ബോളിന്റെ തന്ത്രമറിയുന്ന പരിശീലകനും ഇത്തവണത്തെ മികച്ച നീക്കങ്ങളാണ്.
കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളുടെ നിലവാരത്തിലും ഒരുപാട് പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ മികച്ച താരങ്ങളെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചത് കൂടാരത്തിലെത്തിച്ചത്. മാരിയോ ആർക്കസ്, ഓങ്ബച്ചേ, ഇപ്പോഴിതാ സിദോഞ്ചയും. ഈ മൂന്ന് പേരും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ചവർ വെച്ചവർ. ഇന്ത്യൻ മണ്ണിൽ ഫുട്ബോൾ തട്ടിയ ഇവരുടെ പ്രകടനം കഴിഞ്ഞ സീസണിൽ ആരാധകർ കണ്ടിട്ടുണ്ട്.
ഇത് വരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളൊക്കെ ആരാധകരുടെ മനസ്സ് നിറയ്ക്കുന്നതാണെന്ന് നിസംശയം പറയാം പറയാം.
