സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ജൂലായ് 31വരെ നീണ്ടു നില്‍ക്കുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് ഇത്തവണയും നടപ്പാക്കുന്നത്.
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200ഓളം ബോട്ടുകള്‍ക്കാണ് നിരോധനം ബാധകമാകുന്നത്. പരമ്ബരാഗത വള്ളങ്ങള്‍ക്ക് ബാധകമല്ല.
നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും. 3 മാസം 4500 രൂപ വീതം നല്‍കുന്ന ധനസഹായ പദ്ധതിയും ആരംഭിച്ചതായി ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിരോധന കാലയളവില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കള്‍ കടല്‍ സുരക്ഷാ സേനാംഗങ്ങളായി പ്രവര്‍ത്തിക്കും. കടല്‍ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐ.ഡി കാര്‍ഡ് കൈയില്‍ കരുതേണ്ടതാണ്.