Peruvayal News

Peruvayal News

വിമാന യാത്രാ നിരക്ക് വര്‍ദ്ധനവ് തടയുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കും- പിണറായി വിജയൻ

വിമാന യാത്രാ നിരക്ക് വര്‍ദ്ധനവ് തടയുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കും- പിണറായി വിജയൻ

ന്യൂഡൽഹി: ക്രമാതീതമായി ഉയരുന്ന വിമാന യാത്രാ നിരക്ക് വർദ്ധനവ് തടയുന്നതിന് എയർലൈനുകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ സമഗ്ര വികസനം സാദ്ധ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജൻസികളുടെ യോഗം തിരുവനന്തപുരത്ത് ചേരുമെന്നും അദ്ദേഹം അറിയിച്ചു.കേരള ഹൗസിൽ കേന്ദ്ര ഏവിയേഷൻ സെക്രട്ടറി പ്രതീപ് സിംഗ് ഖരോള മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്. കേരളത്തെ പ്രധാന ഏവിയേഷൻ ഹബായുള്ള വികസനം, കേരളത്തിലെ നാല് വിമാനത്താവളങ്ങളുടേയും സമഗ്ര വികസനം, എയർപോർട്ടുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, കൂടുതൽ ഫ്ളൈറ്റുകൾ അനുവദിക്കൽ എന്നീ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.


കൂടുതൽ എയർ ഇന്ത്യ സർവീസും ബജറ്റ് ഫ്ളൈറ്റുകളുടെ സർവീസും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വിമാന നിരക്ക് വർദ്ധനവ് സംബന്ധിച്ച് കേന്ദ്ര ഏവിയേഷൻ സെക്രട്ടറിയാണ് എയർലൈനുകളുടെ യോഗം വിളിക്കുക.


വിമാനത്തവളങ്ങളുടെ വികസനവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ജൂലൈ അവസാനത്തോടെ ബന്ധപ്പെട്ട ഏജൻസികളുടെ യോഗം തിരുവനന്തപുരത്ത് ചേരാനും തീരുമാനമായി.

Don't Miss
© all rights reserved and made with by pkv24live