വഡോദരയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേര്‍ മരിച്ചു
അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ചയാണ് സംഭവം. ശുചീകരണത്തൊഴിലാളികളും ഹോട്ടൽ ജീവനക്കാരുമാണ് മരിച്ചത്.
വഡോദരയ്ക്കടുത്തുള്ള ഫാർട്ടികുയിലെ ഒരു ഹോട്ടലിൽനിന്നുള്ള അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ നാലുപേർ ശുചീകരണ തൊഴിലാളികളും മൂന്നുപേർ ഹോട്ടൽ ജീവനക്കാരുമാണ്.
അഴുക്കുചാൽ വൃത്തിയാക്കുന്നതിന് ഇറങ്ങിയ ശുചീകരണ തൊഴിലാളി പുറത്തു വരാതിരുന്നതിനാൽ മറ്റുള്ളവർ ഉള്ളിൽ കടന്നു പരിശോധിക്കുകയായിരുന്നു. ഉള്ളിൽ കടന്നവരെല്ലാം ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്ന് ജില്ലാ കളക്ടർ കിരൺ സവേരി പറഞ്ഞു.
