Peruvayal News

Peruvayal News

രാഹുല്‍ ഗാന്ധി നാളെ വയനാട്ടിൽ ```ന്യൂഡല്‍ഹി-കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍.

രാഹുല്‍ ഗാന്ധി നാളെ വയനാട്ടിൽ

```ന്യൂഡല്‍ഹി-കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍. തന്നെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായാണ് അദ്ദേഹം വയനാട്ടില്‍ എത്തുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാനെത്തുന്ന രാഹുല്‍ ഗാന്ധി മൂന്ന് ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും.നാളെ ഉച്ചയ്ക്ക് ഒന്നരയോടെ കരിപ്പൂരിലെത്തുന്ന രാഹുല്‍ഗാന്ധി വണ്ടൂര്‍ നിയമസഭ നിയോജക മണ്ഡലത്തിലെ കാളികാവാണ് റോഡ്‌ഷോക്ക് ആദ്യമെത്തുക. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാര്‍ മാര്‍ഗമാണ് യാത്ര. തുടര്‍ന്ന് നിലമ്പൂര്‍ ടൗണിലെ ചന്തക്കുന്നു മുതല്‍ ചെട്ടിയങ്ങാടി വരെ റോഡ്‌ഷോ നടത്തും. ഇതിന് ശേഷം ഏറനാട് നിയമസഭ മണ്ഡലത്തിലെ എടവണ്ണയിലേക്കാണ് യാത്ര. സീതീഹാജി പാലം മുതല്‍ ജമാലങ്ങളാടി വരെ തുറന്ന വാഹനത്തിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തും. ഏറനാട്ടിലെ തന്നെ അരീക്കോടും രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയുണ്ട്.കാലവര്‍ഷം ശക്തമായാല്‍ അത് റോഡ് ഷോയെ ബാധിക്കുമോ എന്ന ആശങ്കയും യുഡിഎഫിനുണ്ട്.```

Don't Miss
© all rights reserved and made with by pkv24live