തിരുവമ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി.
ബംഗാള്‍ സ്വദേശി അലിം കിസ്‌പോട്ട് ഓറോന്‍(20) ആണ് മരിച്ചത്. തിരുവമ്പാടി വില്ലേജ് ഓഫിസിന് എതിര്‍വശത്തെ ഇരുനില കെട്ടിടത്തിന് താഴെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന്നായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ രാജീവ് ടോപ്പോ(27) യെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ഞായറാഴ്ച രാത്രി അഞ്ചംഗ സംഘം മദ്യപിക്കുകയും അലിം കിസ്‌പോട്ട് ഓറോനും രാജീവ് ടോപ്പോയും തമ്മില്‍ വഴിക്കിടുകയും ചെയ്തു. വഴക്ക് മൂത്തപ്പോള്‍ രാജീവ് ടോപ്പോ അലിംനെ കെട്ടിടത്തിന്റെ താഴേക്ക് തള്ളിയിട്ടു. തുടര്‍ന്ന് ഒന്നും അറിയാത്ത രീതിയില്‍ കിടന്നുറങ്ങി. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.