Peruvayal News

Peruvayal News

കൊപ്പത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

കൊപ്പത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്



പാലക്കാട് കൊപ്പം പുലാമന്തോൾ പാതയിൽ ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്. പുതിയറോട്ടിൽ പാടത്തെ പതിനഞ്ചടിയോളം താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പട്ടാമ്പിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്. മേഖലയിൽ പാത നവീകരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിൽ മണ്ണിട്ടിരുന്നു. പുതിയറോട്ടിൽ റോഡിന് വീതി കുറവായതിനാൽ ബസ് മറ്റ് വാഹനങ്ങൾക്കായി സൈഡ് കൊടുത്തപ്പോൾ മണ്ണിലേക്ക് ടയർ കയറി തെന്നി പാടത്തേക്ക് മറിയുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ പരിക്ക് ഗുരുതരമല്ല.

Don't Miss
© all rights reserved and made with by pkv24live