Peruvayal News

Peruvayal News

നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ച; മലയാളി വെടിയേറ്റ് മരിച്ചു

നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ച; മലയാളി വെടിയേറ്റ് മരിച്ചു




മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ മൂത്തൂറ്റ് ഫിനാന്‍സില്‍ ഉണ്ടായ കവര്‍ച്ചയില്‍ ഒരു മലയാളി കൊല്ലപ്പെട്ടു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്. മുഖം മൂടി ഇട്ട് എത്തിയ കവര്‍ച്ചാ സംഘം ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരു മലയാളി അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല.

Don't Miss
© all rights reserved and made with by pkv24live