എടിഎമ്മില്‍നിന്ന് പണം ലഭിച്ചില്ലേ? ബാങ്ക് നിങ്ങള്‍ക്ക് നഷ്ടപരിഹാരം തരേണ്ടിവരും
ന്യൂഡൽഹി: എടിഎമ്മിൽനിന്ന് നിങ്ങൾക്ക് പണം ലഭിച്ചില്ലേ. എങ്കിൽ ബാങ്ക് നിങ്ങൾക്ക് പിഴ നൽകേണ്ടിവരും.
എടിഎമ്മിൽ കാലിയാണെങ്കിൽ മൂന്നുമണിക്കൂറിനകം പണം നിറക്കണമെന്നാണ് നിർദേശം. റിസർവ് ബാങ്ക് ഇതുസംബന്ധിച്ച് ബാങ്കുകൾക്ക് നിർദേശം നൽകിയതായി ഡിഎൻഎ റിപ്പോർട്ടു ചെയ്തു.
ബാങ്കിന് എടിഎം ഉണ്ടായിട്ടും ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും എടിഎമ്മിൽ പണമില്ലാതെ ബാങ്കുകളുടെ ശാഖയെ ആശ്രയിക്കേണ്ട സാഹചര്യം നിരന്തരം ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനം.
എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കിനെ അറിയിക്കാൻ സെൻസറുകൾ മെഷീനിൽ ഘടിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കുകളുടെ അലസമായ നിലപാടാണ് എടിഎം ഒഴിഞ്ഞുകെടുക്കാൻ കാരണം.
അതുകൊണ്ടുതന്നെ ബാങ്കിലെത്തി ഇടപാട് നടത്താൻ അക്കൗണ്ട് ഉടമ നിർബന്ധിതനാകുന്നു. ഇതിന് സർവീസ് ചാർജും ബാങ്കുകൾ ഈടാക്കുന്നുണ്ട്.
