ആണുങ്ങള്‍ക്കെന്താ നാണിക്കാന്‍ പാടില്ലേ !
സ്ത്രീകള്‍ക്ക് മാത്രമേ നാണം വരാന്‍ പറ്റൂ എന്നുണ്ടോ? നാണിച്ചിരിക്കുന്ന പുരുഷന്മാരെ കണ്ടാല്‍ അയ്യേ എന്നുപറഞ്ഞ് മൂക്കത്ത് വിരല്‍വയ്ക്കുന്നവരാവും നമ്മളില്‍ പലരും. അപ്പോള്‍ പുരുഷന്മാരുടെ നാണം അല്‍പം ശ്രദ്ധവേണ്ടുന്ന പ്രശ്‌നമല്ലേ?
സോഷ്യല്‍ ഫോബിയ അഥവാ സാമൂഹിക ഇത്കണ്ഠയുള്ള ഉള്ള ചിലരുണ്ട്. മടിയോ നാണമോ സഭാകമ്പമോ ഉത്കണ്ഠയോ പേടിയോയൊക്കെ ആണ് ഇത്തരക്കാര്‍ക്ക്. പൊതുവിടങ്ങളെ അഭിമുഖീകരിക്കാനുള്ള പ്രശ്‌നം കാരണം ഉള്‍വലിഞ്ഞുപോകുന്നതാണ് സോഷ്യല്‍ ഫോബിയ ഉള്ളവരുടെ പ്രത്യേകത.
ഒരു ഗ്രൂപ്പിനെ അനുഭവിക്കേണ്ടി വന്നാല്‍ തന്നെ ഇവര്‍ സംസാരിക്കാരെ ഒഴിഞ്ഞുനില്‍ക്കും, സംസാരിക്കേണ്ടി വന്നാല്‍ മറ്റുള്ളവരുടെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി നില്‍ക്കുക തുടങ്ങിയവയാണ് ഇത്തരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. സമൂഹത്തിലെ രണ്ടു ശതമാനത്തോളം പേരില്‍ ഈ പ്രശ്‌നം കണ്ടുവരുന്നുണ്ട്.
സ്ത്രീകളിലും പുരുഷന്മാരിലും തുല്യമായ തോതിലാണ് ഇതു കണ്ടുവരുന്നതെങ്കിലും, പുരുഷന്മാര്‍ ഈ ലക്ഷണം പ്രകടിപ്പിക്കുമ്പോഴാണ് അതിന് പരിഹാസത്തിന്റേയോ വിമര്‍ശനത്തിന്റേയോ അമ്പുകളേല്‍ക്കേണ്ടിവരിക.
പുരുഷന്മാരില്‍ കൗമാരകാലത്താണ് ഈ ലക്ഷണങ്ങള്‍ ആദ്യമായി കാണപ്പെടുത്. ബാല്യകാലത്തിലൊക്കെ എല്ലാവരുമായി നന്നായി ഇടപെട്ടിരുന്ന കൂട്ടികള്‍, ഈ പ്രായമാകുമ്പോള്‍ പതിയെ ഉള്‍വലിയാനുള്ള പ്രവണത കാണിക്കുന്നു. സ്വയം തീര്‍ത്ത കംഫര്‍ട്ട് സ്‌പേസില്‍ മാത്രം ഒതുങ്ങിപ്പോവും ഇത്തരക്കാര്‍.
അത് ശീലമാവുമ്പോള്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി പരിഹരിക്കാതെ വരുമ്പോള്‍ പ്രായമേറിയാലും സ്വഭാവം മാറാത വരും. ധാരാളം ആളുകള്‍ കുടുന്ന സ്ഥലങ്ങളില്‍ പോകാന്‍ ഇവര്‍ മടിക്കും. കല്യാണങ്ങള്‍, പിറന്നാള്‍ ആഘോഷങ്ങള്‍, സമ്മേളനവേദികള്‍ എന്നിവയൊക്കെ ഇവര്‍ ക്രമേണ ഒഴിവാക്കും.
നാണക്കാരെ സ്മാര്‍ട്ടാക്കാന്‍ ചികിത്സ ഉണ്ടോ ?
ഉണ്ട്. കൗണ്‍സിലിങ് ആണ് ഇത്തരം പ്രശ്‌നക്കാര്‍ക്കുള്ള ചികിത്സ. ബിഹേവിയറല്‍ തെറാപ്പിയിലൂടെ ഈ പ്രശ്‌നം പതിയെ പരിഹരിക്കാം. ദീര്‍ഘശ്വസനം, പ്രോഗ്രസ്സീവ് മസില്‍ റിലാക്സേഷന്‍, മനോനിറവ് വ്യായാമങ്ങള്‍, ധ്യാനം തുടങ്ങിയവയൊക്കെ ഇതിന് പ്രയോജനപ്രദമാകും.
നിശ്ചിതകാലം ഇത് തുടര്‍ന്നതിനുശേഷം ചികിത്സ അടുത്തഘട്ടത്തിലേക്ക് കടക്കും. പ്രശ്‌നമുണ്ടാകുന്ന സാഹചര്യങ്ങളെ മനപൂര്‍വം സൃഷ്ടിച്ചെടുത്ത് ആളെ അതുമായി പൊരുത്തപ്പെടാന്‍ അനുവദിക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. സിസ്റ്റമാറ്റിക് ഡിസെന്‍സെറ്റെസേഷന്‍' (Systematic desensitization) എന്നാണ് ഈ ചികിത്സ അറിയപ്പെടുന്നത്.
വളരെ കഠിനമായ ഉത്കണ്ഠയുള്ളവരില്‍ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും വേണ്ടിവരും. തലച്ചോറിലെ സിറട്ടോണിന്‍, നോര്‍എപിന്റെഫിന്‍, ഗാബ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് ഉത്കണ്ഠ രോഗമുള്ളവരില്‍ കുറവായിരിക്കും. ഇവയുടെ അളവ് ക്രമീകരിച്ച്, ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നുകളാണ് ഉപയോഗിക്കാറുള്ളത്.
കൃത്യമായി, ചിട്ടയായി തെറാപ്പി തുടര്‍ന്നാല്‍ നാണക്കാരായ ആണുങ്ങളേയും സ്മാര്‍ട്ട് ആക്കി മാറ്റാം.