കടയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
◾കൊടുവള്ളി: കൊടുവള്ളിയിലെ ചെരിപ്പു കടയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. ഓമശ്ശേരി കോമാവുള്ളകണ്ടി അബൂബക്കറിന്റെ മകൻ സ്വാലിഹ് (17) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. ബന്ധുവിന്റെ കടയിൽ സഹായത്തിനായി എത്തിയ സ്വാലിഹ് കടയിലെ വൈദ്യുതി പ്ലഗിൽ നിന്നും വയർ എടുക്കുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.